Advertisment

മഴകെടുതി ദുരിതബാധിതര്‍ക്ക് സഹായവുമായി കൊടുങ്ങല്ലൂര്‍ കൂട്ടായ്മ.

author-image
admin
Updated On
New Update

കൊടുങ്ങല്ലൂര്‍ :  മലബാറിന് കൈത്താങ്ങാകാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ. മലബാറിൽ ഉണ്ടായ അതിരൂക്ഷമായ പ്രളയം മൂലം ജനങ്ങളുടെ പ്രാഥമികമായ ആവശ്യ സാധനങ്ങളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനായി കൊടുങ്ങല്ലൂർ കൂട്ടായ്മയെന്ന സന്നദ്ധ സംഘം രംഗത്തെത്തി.

Advertisment

publive-image

കഴിഞ്ഞ പ്രളയകാലത്ത് സജീവ പ്രവർത്തനത്തിലൂടെ ശ്രദ്ധേയ മായ കൂട്ടായ്മ ഇക്കുറി മലബാറിന് വേണ്ടിയാണ് രംഗത്തിറങ്ങി യിട്ടുള്ളത്. മലബാറിലേക്കുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കു ന്നതിനായി കൊടുങ്ങല്ലൂർ മുഗൾ മാളിനു മുൻവശമുള്ള പാർ ക്കിംഗ് സ്ഥലത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട്. മലബാറി ലേക്ക് നാളെ (11.08.19) വൈകുന്നേരം 6 മണിക്ക് പുറപെട്ടു  വാഹനത്തി ലേയ്ക്ക് കഴിയാവുന്ന സാധനങ്ങൾ സമാഹരിക്കുകയാണ്.

publive-image

കൊടുങ്ങല്ലൂർ കൂട്ടായ്മയുടെ ലക്ഷ്യം. അവശ്യവസ്തുക്കളുടെ പട്ടിക: 1. പായ, പ്ലാസ്റ്റിക്ക് ഷീറ്റ് , കിടക്ക വിരി, പുതപ്പ് , ബ്ലാങ്കെറ്റ്. 2. മെഴുകുതിരി, തീപ്പെട്ടി, കൊതുകുതിരി. 3.പുതിയ വസ്ത്രങ്ങള്‍, സ്വെറ്ററുകൾ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉള്ളത് (പഴയത് സ്വീകരിക്കുന്നതല്ല) 4.പെട്ടന്ന് കഴിക്കാവുന്ന ഭക്ഷണ സാധനങ്ങള്‍ (ബിസ്ക്കറ്റ്, കുക്കീസ്, റസ്‌ക്), പാല്‍പ്പൊടി, കുട്ടികളുടെ ഭക്ഷണം 5.കുട്ടികളുടെയും , സ്ത്രീകളുടെയും നാപ്കിന്‍. 6.മരുന്നുകള്‍ ( പാരസിറ്റമോള്‍ , ഒ.ആര്‍.എസ്), ഡെറ്റോള്‍, ജലശുദ്ധീകരണ ടാബ്ലറ്റുകൾ.

publive-image

സന്നദ്ധ പ്രവർത്തനത്തിന് താൽപര്യമുള്ള യുവതീ യുവാക്കളും, സേവനത്തിന്റെ ഭാഗമായി സർവ്വീസ് നടത്തുവാൻ താല്പര്യ മുള്ള ടോറസ് /കണ്ടെയ്നർ വാഹനങ്ങൾ ഉള്ളവരും കൊടുങ്ങ ല്ലൂർ കൂട്ടായ്മയുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് യാസിർ : 9961723493 സലീൽ ഗിഫ്റ്റ്: 9633333196 റിജോയ്: 9946786210 എന്നീ നമ്പറുകളിൽ വിളിക്കുക.

publive-image

Advertisment