Advertisment

സെൽഫിയൊക്കെ ആവാം പക്ഷെ പരിധി വിട്ടാൽ പണി കിട്ടും; ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രത്യേകിച്ചും

New Update

ind vs windies 2nd test Case filed against fan who tried to take selfie with Kohli

Advertisment

ഇന്ത്യ- വിന്‍ഡീസ് രണ്ടാം ടെസ്റ്റിനിടെ വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ സുരക്ഷാവേലി ചാടിക്കടന്ന ആരാധകന് പിടി വീണു. നല്ലൊരു സെൽഫി കിട്ടിയതുമില്ല, കേസിൽ പെടുകയും ചെയ്തു. സുരക്ഷാ വേലി ചാടിക്കടന്ന് അനധികൃതമായി മൈതാനത്തു കടന്ന് പത്തൊൻപത്കാരനായ മുഹമ്മദ് ഖാനാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

മത്സരത്തിന്‍റെ ആദ്യദിനം വിന്‍ഡീസ് ഇന്നിംഗ്സിലെ 15-ാം ഓവറില്‍ മിഡ് വിക്കറ്റില്‍ കോലി ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളെ പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പിടിച്ചുമാറ്റുകയായിരുന്നു. കോലിയുടെ കവിളില്‍ ചുംബിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.

രാജ്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റിലും സമാനമായ രിതീയില്‍ സുരക്ഷാ വീഴ്ച്ച അരങ്ങേറിയിരുന്നു. അന്ന് രണ്ട് ആരാധകരാണാ സുരക്ഷാ  ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലിറങ്ങി കോലിക്കൊപ്പം സെല്‍ഫിക്ക് ശ്രമിച്ചത്.

Advertisment