Advertisment

കോലാനി കളരി ഭഗവതി ക്ഷേത്രത്തിലെ മകരചോതി മഹോത്സവം ജനു. 18 ശനിയാഴ്‌ച

New Update

publive-image

Advertisment

തൊടുപുഴ : കോലാനി കളരി ഭഗവതി ക്ഷേത്രത്തിലെ മകരചോതി മഹോത്സവം ജനു. 18 ശനിയാഴ്‌ച ആഘോഷിക്കും. രാവിലെ 9.30-ന്‌ ക്ഷേത്രഗോപുര സമര്‍പ്പണം നടക്കും. തുടര്‍ന്ന്‌ കലശം, വിശേഷാല്‍ പൂജ, പ്രസാദ ഊട്ട്‌ എന്നിവ ഉണ്ടായിരിക്കും.

വൈകിട്ട്‌ 5-ന്‌ കോലാനി കലാസദനം അവതരിപ്പിക്കുന്ന വിശേഷാല്‍ ചെണ്ടമേളം, ദീപാരാധന. തുടര്‍ന്ന്‌ സംസ്ഥാന സ്‌കൂള്‍ കലോത്സവ കലാപ്രതിഭ അലന്‍ സിജുവിന്റെ കേരളനടനം, തൊടുപുഴ നാദാലയം അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും നടക്കും.

രാത്രി 10-ന്‌ ഗുരുതി, വിളിക്കിനെഴുന്നള്ളിപ്പ്‌, തുടര്‍ന്ന്‌ കളമെഴുത്തും പാട്ടും ഉണ്ടായിരിക്കും.

idukki
Advertisment