Advertisment

കോലഞ്ചേരിയില്‍ 75കാരിയെ പീഡിപ്പിച്ച കേസ്; മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

New Update

publive-image

കൊച്ചി: കോലഞ്ചേരിയില്‍ 75കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ പീഡിപ്പിച്ച ആലുവ എടത്തല സ്വദേശി മുഹമ്മദ് ഷാഫി (50), ഓമന (60), ഓമനയുടെ മകന്‍ മനോജ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം മറ്റൊരു സ്ത്രീയ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.

കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വൃദ്ധയുടെ നില ഗുരുതരമാണ്. ദേഹമാസകലം മുറിവുകളും ചതവുകളുമുണ്ട്. ആന്തരികാവയങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായി മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

Advertisment