Advertisment

അര്‍ധ സെഞ്ചുറിക്ക് ശേഷം നിതീഷ് റാണ ഉയര്‍ത്തിക്കാട്ടിയത് 'സുരീന്ദറി'ന്റെ ജേഴ്‌സി; ആരാണ് സുരീന്ദര്‍ ?

New Update

publive-image

Advertisment

അബുദാബി: ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 59 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തോല്‍പ്പിച്ചിരുന്നു. കൊല്‍ക്കത്തയുടെ പ്രകടനത്തില്‍ നിര്‍ണായകമായത് നിതീഷ് റാണ (53 പന്തില്‍ 81 റണ്‍സ്), സുനില്‍ നരൈന്‍ (32 പന്തില്‍ 64 റണ്‍സ്), വരുണ്‍ ചക്രവര്‍ത്തി (അഞ്ച് വിക്കറ്റ്), പാറ്റ് കുമ്മിന്‍സ് (മൂന്ന് വിക്കറ്റ്) എന്നിവരുടെ പ്രകടനമാണ്.

അര്‍ധ സെഞ്ചുറി നേടിയതിന് ശേഷം നിതീഷ് റാണ ഉയര്‍ത്തിക്കാട്ടിയ 'സുരീന്ദര്‍' എന്നെഴുതി ജേഴ്‌സിയായിരുന്നു ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ആരാണ് സുരീന്ദരെന്ന് കളിപ്രേമികളും അന്വേഷിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച ഭാര്യാപിതാവ് സുരീന്ദർ മാർവയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനാണ്, റാണ അർധസെഞ്ചുറി നേട്ടം ഇത്തരത്തിൽ ആഘോഷിച്ചത്.

അർബുദ ബാധിതനായിരുന്ന സുരീന്ദർ, വെള്ളിയാഴ്ചയാണ് അന്തരിച്ചത്. അതിനുശേഷമുള്ള ആദ്യ മത്സരത്തിൽത്തന്നെ തകർപ്പൻ അർധസെഞ്ചുറി കണ്ടെത്തിയ റാണ, അത് ഭാര്യാപിതാവിന് സമർപ്പിച്ചു. സുരീന്ദർ മാർവയോടുള്ള ആദരസൂചകമായാണ് റാണ അർധസെഞ്ചുറി നേട്ടം ഇത്തരത്തിൽ ആഘോഷിച്ചതെന്ന് വ്യക്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ട്വീറ്റും ചെയ്തു.

Advertisment