രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആറു വിക്കറ്റ് ജയം

സ്പോര്‍ട്സ് ഡസ്ക്
Wednesday, May 16, 2018

ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ 12 പന്തുകൾ ബാക്കി നിൽക്കെ കൊൽക്കത്ത മറികടന്നു.

ജയത്തോടെ പ്ലേ ഓഫിലേക്കുള്ള കൊൽക്കത്തയുടെ വഴി കൂടുതൽ എളുപ്പമായി. ക്യാപ്റ്റൻ ദിനേഷ് കാര്‍ത്തിക് കൊൽക്കത്തയെ വിജയത്തിലേക്കു നയിച്ചു. നിതിഷ് റാണ ( ഏഴ് പന്തിൽ 21), നിതീഷ് റാണ (17 പന്തിൽ 21 ) എന്നിവരാണ് കൊൽക്കത്തയുടെ ഉയര്‍ന്ന സ്കോർ നേടിയ മറ്റു ബാറ്റ്സ്മാൻമാർ. രാജസ്ഥാനു വേണ്ടി ബെൻ സ്റ്റോക്സ് മൂന്നു വിക്കറ്റും ഇഷ് സോധി ഒരു വിക്കറ്റും നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 19 ഓവറിൽ 142 റൺസെടുത്തു പുറത്തായിരുന്നു.

×