Advertisment

കൊല്ലത്ത്‌ അരയ്ക്ക് താഴെ തളര്‍ന്ന 24കാരിയെ കാണാതായി; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തൊടുപുഴ സ്വദേശിയായ 42കാരന്‍ കടത്തിക്കൊണ്ടു പോയതായി സൂചന

New Update

കൊല്ലം: അരയ്ക്കു താഴെ തളർന്ന് യുവതിയെ വീട്ടിൽ നിന്നും കാണാതായി. വീടിൻ്റെ മുകൾ നിലയിലാണ് യുവതി കഴിഞ്ഞിരുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തൊടുപുഴ സ്വദേശിയായ നാൽപ്പത്തിരണ്ടുകാരൻ കൊല്ലത്തെത്തി പെൺകുട്ടിയുമായി കടന്നതായാണ് വിവരം.

Advertisment

publive-image

ഉമയനല്ലൂർ സ്വദേശി അബ്ദുൾ സമദിൻ്റെ മകൾ ഫാത്തിമയെയാണ് കാണാതായത്. ജന്മനാ അരയ്ക്കു താഴെ തളർന്ന നിലയിലാണ് 24കാരിയായ ഫാത്തിമ. വീടിന്റെ മുകൾ നിലയിലെ ജനാല തുറന്ന നിലയിലായിരുന്നു.

സൺസൈഡ് വഴി ഫാത്തിമയെ മതിലിനു പുറത്തെത്തിച്ചുവെന്നും കരുതുന്നു. ഇയാളെ സഹായിക്കാൻ മറ്റ് ചിലരും വന്നിട്ടുണ്ടാവാമെന്നാണ് പൊലീസിന്റെ നി​ഗമനം.

അകത്തെ വാതിലും ജനാലയും ഫാത്തിമ തന്നെ തുറന്നതാണെന്നും കരുതുന്നു. സ്വകാര്യ ബസിൽ ക്ലീനറായ ഷൈജുവാണ് പെൺകുട്ടിയുമായി കടന്നതെന്ന സൂചന ലഭിച്ചു. ഇയാൾ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്.  ഫേസ് ബുക്കിലൂടെ തൊടുപുഴ സ്വദേശിയുമായി സൗഹൃദത്തിലായി എന്നാണ് സൂചന. സംഭവത്തിൽ കൊട്ടിയം പൊലീസിൻ്റെ അന്വേഷണം തുടരുകയാണ്.

missing case kidnap case
Advertisment