Advertisment

ചാവർകോട് സുരേഷിനു പാമ്പിൻവിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധം; പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ ഇറക്കി വിടുന്നത് സുരേഷിന്റെ പതിവ്‌; ഉത്രയെ ആദ്യം കടിച്ച അണലിയെ വീടിന്റെ മുകളിൽനിന്നു വലിച്ചെറിഞ്ഞെന്ന് സൂരജ്; വാവ സുരേഷിന്റെ സഹായം തേടും

New Update

അഞ്ചൽ: ഉത്ര കൊലക്കേസിൽ വനം വകുപ്പിന്റെ കസ്റ്റഡിയിൽ കഴിയുന്ന പാമ്പുപിടുത്തക്കാരൻ ചാവർകോട് സുരേഷിനു പാമ്പിൻവിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നു വനം വകുപ്പിന്റെ കണ്ടെത്തൽ.

Advertisment

publive-image

ലഹരി മരുന്നുകൾ ഉണ്ടാക്കാനാണ് ഇത്തരക്കാർ ഇത് ഉപയോഗിക്കുന്നത്. ഇവരെ കണ്ടെത്താൻ അന്വേഷണം നടത്തുമെന്നു വനപാലകർ വ്യക്തമാക്കി. പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽ ഇറക്കി വിടുന്നത് സുരേഷിന്റെ പതിവാണെന്നു കണ്ടെത്തിയിരുന്നു.

സൂരജിനെയും സുരേഷിനെയും ഇന്നു രാവിലെ ഉത്രയുടെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും. ഉത്രയെ ആദ്യം കടിച്ച അണലിയെ വീടിന്റെ മുകളിൽനിന്നു വലിച്ചെറിഞ്ഞെന്നാണു പ്രതിയായ ഭർത്താവ് സൂരജ് മൊഴി നൽകിയത്.

4.5 മീറ്റർ ഉയരമുള്ള സ്ഥലത്തുനിന്നു വീണ പാമ്പിനു ജീവഹാനി ഉണ്ടാകില്ലെന്നും ഇഴഞ്ഞു പോകാനാണു സാധ്യതയെന്നും ജന്തുശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വാവാ സുരേഷിന്റെ മൊഴിയെടുക്കുമെന്ന് റേഞ്ച് ഓഫിസർ ബി.ആർ.ജയൻ അറിയിച്ചു.

സുരേഷിന്റെ വീട്ടിൽ വിരിഞ്ഞ 2 മൂർഖൻ കുഞ്ഞുങ്ങൾ ചത്തുപോയെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. ഇവയുടെ ജഡങ്ങൾ പുറത്തെടുത്ത് തിരുവനന്തപുരം മൃഗശാലയിലെ ഡോ.ജേക്കബിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും.

uthra case uthra murder case
Advertisment