Advertisment

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

New Update

publive-image

Advertisment

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റില്‍ ബൈജുവാണ് (35) അറസ്റ്റിലായത്. 2019 നവംബറിലാണ് പെണ്‍കുട്ടിയെ ബൈജു ഉപദ്രവിച്ചത്.

പുറത്ത് പറഞ്ഞാല്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരവിപുരം സി.ഐ കെ. വിനോദിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടിയത്. ബൈജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment