Advertisment

കൊല്ലത്ത് വന്‍ മയക്കുമരുന്ന് വേട്ട: രണ്ടുകോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി

New Update

publive-image

Advertisment

കൊല്ലം : കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട. രണ്ടുകോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും എക്‌സൈസ് സംഘം പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തൃശൂർ സ്വദേശി സിറാജ്, ചവറ സ്വദേശി അഖിൽരാജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. 2.25 ലിറ്റർ ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

തൃശൂർ സ്വദേശി ഹാഷിഷ് ഓയിൽ ചവറയിലെത്തിക്കുകയും ഇവിടെ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.

കൊല്ലത്തു നിന്നും മറ്റൊരാളിൽ നിന്നും അഞ്ചു കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. കൊല്ലം കാവനാട് സ്വദേശി അജിമോനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

Advertisment