Advertisment

ബൈപ്പാസ് കൊല്ലത്തേത് !! അവിടുള്ള മേയര്‍മാര്‍ക്കും എംഎല്‍എമാര്‍ക്കും ചടങ്ങില്‍ സ്ഥാനമില്ല. വേദിയിലുള്ള ഓ രാജഗോപാലിനും വി മുരളീധരനും സുരേഷ്ഗോപിക്കും ഇതിലെന്ത് കാര്യം ? വെറുതെ കുമ്മനടിപ്പിച്ച് വിവാദമുണ്ടാക്കാന്‍ ഓരോ കളികളെന്ന്‍ സോഷ്യല്‍ മീഡിയ ?

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

കൊല്ലം∙ മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെ 13.14 കിലോമീറ്റർ ദൂരമാണു കൊല്ലം  ബൈപാസ്. 1972 ൽ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം – ആൽത്തറമൂട് ഭാഗവും പുനർനിർമിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണു പ്രധാനമന്ത്രി ഇന്ന് നാടിനു സമർപ്പിക്കുന്നത്.

ഇരവിപുരം, കൊല്ലം, ചവറ നിയമസഭാ മണ്ഡലങ്ങളിലൂടെയാണു ബൈപാസ് കടന്നുപോകുന്നത്. എന്നാല്‍ ഈ മണ്ഡലങ്ങളിലെ എം എല്‍ എമാര്‍ക്കും കൊല്ലത്തെ മേയര്‍ക്കുമൊന്നും വേദിയില്‍ ഇരിപ്പിടമില്ല . പേരിന് കൊല്ലം എംഎല്‍എ എം.മുകേഷിനു മാത്രമാണു വേദിയിൽ ഇടം അനുവദിച്ചത്.

publive-image

പകരം രാജ്യസഭാംഗങ്ങളായ സുരേഷ്ഗോപിയ്ക്കും വി മുരളീധരനും ഇരിപ്പിടമുണ്ട്. നേമം എംഎല്‍എ ഓ രാജഗോപാലിനും വേദിയില്‍ സ്ഥാനമുണ്ട് . ഇവര്‍ക്കൊക്കെ കൊല്ലം ബൈപ്പാസില്‍ എന്ത് റോള്‍ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല . ഇതാണ് ഉത്ഘാടന സമ്മേളനം വിവാദമായി മാറാന്‍ കാരണം.

publive-image

സംസ്ഥാന സര്‍ക്കാര്‍ തന്നെ വിമര്‍ശനവുമായി രംഗത്തുണ്ട് . അതേസമയം പരിപാടിയുടെ മോടി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി.

publive-image

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനത്തിനായി വൈകിട്ടു 4നു തിരുവനന്തപുരത്തു വ്യോമസേനാ ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങും. കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും.

publive-image

വ്യോമസേനാ ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന അദ്ദേഹം, അവിടെനിന്നു ഹെലികോപ്റ്ററിൽ കൊല്ലത്തേക്കു തിരിക്കും. 4.50ന് ആശ്രാമം മൈതാനത്തെ ചടങ്ങിൽ കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം നിർവഹിക്കും.

publive-image

മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും. ഗവർണർ പി.സദാശിവം, മന്ത്രി ജി.സുധാകരൻ എന്നിവരും പങ്കെടുക്കും.  5.30ന് കൊല്ലം കന്റോൺമെന്റ് ഗ്രൗണ്ടിൽ എൻഡിഎ മഹാസംഗമത്തിൽ പ്രസംഗിക്കും.

publive-image

ആശ്രാമം മൈതാനത്തെ ഹെലിപാഡിൽനിന്നു തിരുവനന്തപുരത്തേക്കു മടങ്ങുന്ന പ്രധാനമന്ത്രി 7നു തലസ്ഥാനത്തെത്തും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ രാത്രി 7.15നു സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചശേഷം ക്ഷേത്രദർശനം നടത്തും. 8ന് വ്യോമസേനാ ടെക്‌നിക്കൽ ഏരിയയിൽനിന്നു ഡൽഹിയിലേക്കു മടങ്ങും.

bjp flop
Advertisment