Advertisment

കൊല്ലം ബൈപാസ് ആര് ഉദ്ഘാടനം ചെയ്യും?..ബൈപാസിന്റെ പിതൃത്വത്തെ ചൊല്ലി തമ്മിലടി: ജനുവരി പതിനഞ്ചിന് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് ബി.ജെ.പി: അറിയിപ്പൊന്നും കിട്ടിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍: ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: കൊല്ലം ബൈപാസ് ആര് ഉദ്ഘാടനം ചെയ്യുമെന്നാണ് ഇപ്പോഴത്തെ തര്‍ക്കം. ജനുവരി പതിനഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുല്യ പങ്കാളിത്തതോടെയാണ് ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

Advertisment

publive-image

എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം നേട്ടമായി വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ കുറ്റപ്പെടുത്തല്‍. തര്‍ക്കത്തിനിടെ ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

ഇതിനിടെയാണ് പാര്‍ട്ടി പരിപാടിക്കായി ജനുവരി പതിനഞ്ചിന് കൊല്ലത്തെത്തുന്ന പ്രധാനമന്ത്രിയെ കൊണ്ട് റോഡ് ഉദ്ഘാടനം ചെയ്യിപ്പിക്കാന്‍ ബി.ജെ.പി നീക്കം നടത്തിയത്. ജനുവരി പതിനഞ്ചിന് പ്രധാനമന്ത്രി തന്നെ ബൈപാസ് ഉദ്ഘാടനം ചെയ്യുമെന്നാണ് ബിജെപി ക്യാമ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാന സര്‍ക്കാരിനോ ജില്ലാ ഭരണകൂടത്തിനോ പൊലീസിനോ ഇതുവരെ ലഭിച്ചിട്ടില്ല. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ ക്ഷണിക്കാതെ പ്രധാനമന്ത്രിയെത്തുന്നത് മര്യാദയല്ലെന്ന് ജില്ലയിലെ ഇടത് എം.എല്‍.എമാരും പ്രതികരിച്ചിരുന്നു.

Advertisment