Advertisment

കൊല്ലത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും

New Update

കൊല്ലം: കൊല്ലത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞും. മെയ് 23 ന് കൊവിഡ് സ്ഥിരീകരിച്ച് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള കല്ലുവാതുക്കൽ സ്വദേശിയായ യുവതി അടിയന്തിര ശസ്തക്രിയയിലൂടെ ജന്മം നൽകിയ 10 ദിവസം പ്രായമുള്ള പെൺകുഞ്ഞിന്‍റെ സാമ്പിൾ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.

Advertisment

publive-image

ജില്ലയിൽ 6 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നിലവിൽ 35 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. പ്രവാസികളിൽ കൂടുതലായി കൊവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്.

സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 20 പേര്‍ വിദേശത്ത് നിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

Advertisment