കൊല്ലം വെള്ളനാതുരുത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, February 11, 2019

കൊല്ലം: രണ്ട് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു. കൊല്ലം ജില്ലയിലെ വെള്ളനാതുരുത്തിലാണ് സംഭവം. കടലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചതെന്നാണ് പ്രാഥമിക വിവരം.

അഭിഷേക് ദേവ്, അബീഷ് ചന്ദ്രന്‍ എന്നിവരാണ് മരിച്ചത്. കൊല്ലം ജില്ലയിലെ പണ്ടാരത്തുരുത്ത് സ്വദേശികളാണ് മരിച്ച വിദ്യാര്‍ത്ഥികള്‍.

ഇരുവരും കരുനാഗപ്പള്ളി ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

×