കൊല്ലം ജില്ലാ പ്രവാസി സമാജം – കുവൈറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, September 10, 2018

കുവൈറ്റ് : കുവൈറ്റിലെ കൊല്ലം ജില്ലയിൽ നിന്നുള്ളവരുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം – കുവൈറ്റ് അബ്ബാസിയ അൽ നഹീൽ ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

പ്രസിഡന്റ് സലീം രാജ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ലോക കേരള സഭാ അംഗവും കുവൈറ്റിലെ സാംസ്ക്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സാം പൈനും മുഡ് ഉത്ഘാടനം ചെയ്തു.

അൽ നഹീൽ ഡപ്യൂട്ടി ജനറൽ മാനേജർ ലൂസിയ വില്യംസ് ആശംസകളർപ്പിച്ചു – സമാജത്തിന്റെ ഉപഹാരം പ്രസിഡന്റിൽ നിന്നും ശ്രീമതി ലൂസിയ വില്യംസ് എറ്റ് വാങ്ങി . ജനറൽ സെക്രട്ടറി അലക്സ് മാത്യു , സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു .

സെക്രട്ടറിമാരായ അലക്സ് കുട്ടി പനവേലി, റെജി മത്തായി ‘ ജോ: ട്രഷറർ സലിൽ വർമ്മ വിവിധ യൂണിറ്റ് ഭാരവാഹികളായ ബിനിൽ , സജീവ് ,നിയാസ്,വിജയൻ, ഷാജി ആയൂർ എന്നിവർ നേതൃത്വം നൽകി നൂറ്റി അൻപതിൽ പരം പേർ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തി.

വിവിധ വിഭാഗത്തിലുള്ള ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഇതിൽ പങ്കെടുത്തു

×