Advertisment

ഓജോ ബോർഡ് കളിക്കുന്നതിനിടെ ബാധ കയറി മരിച്ചെന്ന് കൂട്ടുകാരിയുടെ അഭിനയം;സംഗതി സത്യമെന്ന് വിശ്വസിച്ച് ഭയന്ന 12കാരി വീടുവിട്ടിറങ്ങി; ഒടുവില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത് നാലുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍; സംഭവം കൊല്ലത്ത്‌

New Update

കൊല്ലം : ഓജോ ബോര്‍ഡ് കളിക്കിടെ കൂട്ടുകാരിയുടെ അഭിനയം അതിരുവിട്ടതോടെ 12 കാരിയെ കാണാതായി. ഓജോ ബോര്‍ഡ് കളിച്ച് ബാധകയറി മരിച്ചതായി കൂട്ടുകാരി അഭിനയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കൂട്ടുകാരി മരിച്ചെന്ന് വിശ്വസിച്ച് ഭയന്ന 12കാരി വീടുവിട്ടിറങ്ങുകയായിരുന്നു. ഒടുവില്‍ നാല് മണിക്കൂര്‍ നീണ് തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൊല്ലത്താണ് സംഭവം.

Advertisment

publive-image

കൂട്ടുകാരി മരിച്ചെന്നു കരുതിയ പെണ്‍കുട്ടി ഇതിന്‍റെ ഞെട്ടലില്‍ വീട് വിട്ടിറങ്ങുകയായിരുന്നു. കണ്ണനെല്ലൂര്‍ പങ്കോണത്തായിരുന്നു സംഭവം. നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രാത്രി ഏഴരയോടെ ചേരിക്കോണത്തുനിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

റോഡിലൂടെ പെണ്‍കുട്ടി തനിച്ച് നടന്നുപോകുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

latest news all news kollam missing girl ojo board
Advertisment