Advertisment

കൊല്ലത്ത് നടുറോഡില്‍ വച്ച് ഗുണ്ടയെ കുത്തി കൊന്നു; കൊല്ലപ്പെട്ട സക്കീര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ട് ഒരാഴ്ച; പ്രതി പിടിയിലെന്ന് സൂചന

New Update

publive-image

Advertisment

കൊല്ലം: പേരയത്ത് നടുറോഡില്‍ വച്ച് ഗുണ്ടയെ കുത്തി കൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സക്കീര്‍ ബാബുവാണ് മരിച്ചത്. പ്രതി പ്രജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

നേരത്തെ പ്രജീബിന്റെ ബന്ധുവായ പെണ്‍കുട്ടിയെ സക്കീര്‍ ശല്യം ചെയ്തതത് ചോദ്യം ചെയ്തതിന് പ്രജീബിനെ സക്കീറും സംഘവും കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചിരുന്നു.

പിന്നീട് പൊലീസിന്റെ പിടിയിലായ സക്കീര്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ പേരയത്ത് ജിം നടത്തുന്ന പ്രജീബിനെ വീണ്ടും ആക്രമിച്ചു.

ഇതോടെ വീണ്ടും ജയിലിലായ സക്കീര്‍ ഒരാഴ്ച മുമ്പാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

വൈകിട്ട് പേരയം ജംഗ്ഷനില്‍ വച്ച് വീണ്ടും സക്കീര്‍ പ്രജീബിനെ ആക്രമിക്കുകയായിരുന്നു. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട പ്രജീബ് വീട്ടില്‍ നിന്നും കത്തിയുമായി തിരികെയെത്തി സക്കീറിനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

Advertisment