Advertisment

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് 'വർണ്ണം, 21' സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ്: കൊല്ലം ജില്ലാ പ്രവാസി സമാജം വർണ്ണം, 21 സംഘടിപ്പിച്ചു. ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനവും ഇന്ത്യ- കുവൈറ്റ് 60 മത് നയതന്ത്ര വാർഷികത്തിന്റെയും ഭാഗമായി കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ്, ബദർ അൽ സാമ മെഡിക്കൽ സെന്റെറിന്റെ സഹകരണത്തോടെ കൊല്ലം ജില്ലയിൽ നിന്നുള്ള കുവൈറ്റ് പ്രവാസികളുടെ കുട്ടികൾക്കായി സൂമിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

publive-image

മൂന്നു വിഭാഗങ്ങളിലായി നടത്തിയ മത്സരം സമാജം പ്രസിഡന്റ് സലിം രാജ് ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ സ്വാഗതം പറഞ്ഞു. ട്രഷറർ തമ്പി ലൂക്കോസ് ആശംസകളർപ്പിച്ചു. പ്രോഗ്രാം കൺവീനർ റീനി ബിനോയ് നന്ദി പറഞ്ഞു. ആർട്ട്സ് സെക്രട്ടറി വർഗ്ഗീസ് വൈദ്യൻ. സെക്രട്ടറിമാരായ ജയൻ സദാശിവൻ ,പ്രമീൾ പ്രഭാകരൻ, ജോ: ട്രഷറർ സലീൽ വർമ്മ, എക്സി. അംഗം സജിമോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment