Advertisment

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; 50 പാക്കറ്റ് കഞ്ചാവ് പൊതികളുമായി മൂന്നുപേര്‍ അറസ്റ്റില്‍

New Update

ആയൂര്‍: സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു വില്‍ക്കാനായി സൂക്ഷിച്ചിരുന്ന 50 പാക്കറ്റ് കഞ്ചാവ് പൊതികളുമായി വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ ചടയമംഗലം പൊലീസിന്റെ പിടിയില്‍. നീറായിക്കോട് ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.

Advertisment

publive-image

നീറായിക്കോട് വാഴവിള മേലതില്‍ ജിബിന്‍ പി.വര്‍ഗീസ് (20), കീഴാറ്റൂര്‍ എഎ ഹൗസില്‍ അഖില്‍കുമാര്‍ (21), കാസര്‍കോട് ഉപ്പള വെള്ളൂര്‍ മന്‍സിലില്‍ മുഹമ്മദ് ബുര്‍ഹാന്‍ (23) എന്നിവരാണു പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മംഗലപുരത്തുള്ള മൊത്ത വ്യാപാരികളില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് ബുര്‍ഹാനാണ് ആയൂരില്‍ എത്തിക്കുന്നത്. ഇതിനുശേഷം ഇതു ചെറിയ പൊതികളാക്കി ജിബിന്‍, അഖില്‍കുമാര്‍ എന്നിവര്‍‌ ചേര്‍ന്നാണു വിദ്യാര്‍ഥികള്‍ക്കു വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പതിനായിരം രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് 25,000 മുതല്‍ 30,000 രൂപയ്ക്കാണു വില്‍പന നടത്തിയിരുന്നത്. ചെറു പൊതിക്ക് ഡിമാന്‍ഡ് അനുസരിച്ചു 400 മുതല്‍ 600 രൂപ ഈടാക്കിയിരുന്നതായും പറയുന്നു.

kollam kanjavu case
Advertisment