Advertisment

രാജസ്ഥാന്‍ സ്വദേശിനിയായ പതിമ്മൂന്ന്കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: രാജസ്ഥാന്‍ സ്വദേശിനിയായ പതിമ്മൂന്ന്കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒളിവില്‍ പോയ മുഹമ്മദ് റോഷനെതിരെ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

Advertisment

publive-image

ബംഗളൂരുവും രാജസ്ഥാനും കേരളത്തിലെ വടക്കന്‍ ജില്ലകളുമായി കേന്ദ്രീകരിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതിയായ മുഹമ്മദ് റോഷന്‍ പെണ്‍കുട്ടിയുമായി കടന്നത്.

പെണ്‍കുട്ടിയെയും പ്രതിയെയും കുറിച്ച്‌ പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതികള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്കായി രാജസ്ഥാന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയാണ്. പൊലീസിന്റെ രണ്ട് ടീം ബംഗളൂരിവിലേക്ക് അന്വേഷണവുമായി ബന്ധപ്പെട്ട് തിരിച്ചിരുന്നു.

Advertisment