Advertisment

കൊല്ലത്ത് യുവതിയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍

New Update

publive-image

കൊല്ലം: യുവതിയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍. പുതുശ്ശേരിമുക്ക് സ്വദേശിയായ പ്രവീണിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മദ്യപിച്ചെത്തിയ ഇയാള്‍ ഭാര്യ സജിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

കടുത്ത മദ്യപാനിയായ ഇയാള്‍ നിരന്തരം യുവതിക്ക് നേരെ വധഭീഷണി മുഴക്കിയിരുന്നു. കൊലപാതകശ്രമത്തിനിടെ ഇയാളുടെ രണ്ട് കൈകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളേജ് ഐസിയുവില്‍ അത്യാസന്നനിലയില്‍ കഴിയുന്ന യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisment