Advertisment

കൊല്ലത്ത് അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

New Update

കൊല്ലം: അഞ്ചലില്‍ അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അസം സ്വദേശി ജലാല്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം സുഹൃത്ത് അബ്ദുല്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

publive-image

പുലര്‍ച്ചെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ് മുറി തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ബലംപ്രയോഗിച്ചാണ് പൊലീസ് സംഘം മുറിക്കുള്ളില്‍ കടന്നത്.

kollam murder case arrest
Advertisment