Advertisment

കൊല്ലത്ത് കൊവിഡ് ഭീതിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

New Update

publive-image

Advertisment

കൊല്ലം: കൊല്ലത്ത് കൊവിഡ് ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പുനലൂരിലാണ് സംഭവം. തൊളിക്കോട് സ്വദേശി സജികുമാർ-രാജി ദമ്പതികളുടെ മകൻ വിശ്വ കുമാറാണ് ആത്മഹത്യ ചെയ്തത്. 20 വയസ്സായിരുന്നു വിശ്വ കുമാറിന്.

തൊളിക്കോട്ട് ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൊവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വിശ്വകുമാർ കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

Advertisment