Advertisment

കായംകുളത്ത് ജനമൈത്രി പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം : കായംകുളം ജനമൈത്രി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽരാത്രികാല പട്രോളിംഗ് നടത്തി. കായംകുളം ടൌൺ നോർത്ത് റെസിഡൻസ് അസോസിയേഷൻ,കൊറ്റുകുളങ്ങര ഗാന്ധിനഗർ റെസിഡെൻസ് അസോസിയേഷൻ എന്നിവരുമായി ചേർന്ന് റെസിഡൻസ് ഏരിയകളിൽ രാത്രി കാല പട്രോളിംഗ് നടത്തിയത്.

സാമൂഹിക വിരുദ്ധ ശല്യമുള്ള പ്രദേശങ്ങളിലും, വയോജനങ്ങൾ ഒറ്റക്ക് താമസിക്കുന്ന വീടുകളിലും അടുത്ത മാസത്തോടെ സുരക്ഷ ക്യാമറ സ്ഥാപിക്കാനും തീരുമാനമായി.കായംകുളം പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ സനോജ്, സുന്ദരേഷ്, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ അബ്ദുൽ ലത്തീഫ്, കൊച്ചുമോൻ, അഷ്‌റഫ്‌, നജി, സലിം,ലിയാഖത്ത് പറമ്പി,മുഹമ്മദ് സാബിർ,റിയാസ് പുലരിയിൽ എന്നിവർ പട്രോളിംഗിൽ പങ്കെടുത്തു.

Advertisment