Advertisment

വീടിനു സമീപത്തുള്ള കടയിലേക്ക് പോകുന്നതിനിടെ പ്ലാവില്‍ കൂടുകെട്ടിയ കടന്നല്‍ ആക്രമിച്ചു; എട്ടുവയസുകാരന് ഗുരുതര പരിക്ക്

New Update

കൊല്ലം: കടന്നല്‍ കൂട്ടത്തിന്‍റെ കുത്തേറ്റ എട്ടുവയസുകാരന് ഗുരുതര പരിക്ക്.  കുളത്തുപ്പുഴ ചോഴിയക്കോട് മില്‍പ്പാലം ഷൈല മന്‍സിലില്‍ മുഫീദ് അലിക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.

Advertisment

publive-image

വീടിനു സമീപത്തുള്ള കടയിലേക്ക് പോകുന്നതിനിടെ പ്ലാവില്‍ കൂടുകെട്ടിയ കടന്നല്‍ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ കുട്ടിയെ മടത്തറ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ചു.

എന്നാല്‍ തലയ്ക്ക് അടക്കം കുത്തേറ്റ കുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം വിദ്യാര്‍ഥികള്‍ അടകം നിത്യവും നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന മില്‍പ്പാലം പാതയില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന കടന്നല്‍ കൂട്ടത്തെ നശിപ്പിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Advertisment