അശ്ലീല വീഡിയോ കാണിച്ച് 12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: കൊല്ലത്ത് ഓട്ടോ ഡ്രൈവര്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, കൊല്ലം
Monday, February 11, 2019

അഞ്ചല്‍: കൊല്ലം അഞ്ചലിലെ സ്വകാര്യ സ്‌കൂളിലെ 12 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ അശ്ലീല വീഡിയോ കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടിയുടെമാതാപിതാക്കളുടെ പരാതി.

പെണ്‍കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോകുന്ന വാഹനത്തിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി. കുട്ടിയുടെ പരാതിയെതുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു.
ഏരൂര്‍ സ്വദേശി താജുദീന്‍ ആണ് പ്രതി.

ഏരൂരിലെ സിപിഎം നേതാവിന്റെ പിതാവാണ് കസ്റ്റഡിയില്‍ ഉള്ളത്. (ഏരൂര്‍ രാമഭദ്രന്‍ കൊലക്കേസിലെ പ്രതിയായ സിപിഎം നേതാവിന്റെ പിതാവാണ് പ്രതി ).അഞ്ചല്‍ പോലീസ് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്നു ആക്ഷേപമുണ്ട്.

×