Advertisment

യുട്യൂബ് പഠനം മുതൽ കൈകളുടെ ചലനവേഗ പരിശീലനം വരെ...; പരീക്ഷണാർഥം എലിയെ കടിപ്പിച്ച് അണലി ഗുണമുള്ളതാണെന്ന് ഉറപ്പിച്ചു; ആദ്യ ശ്രമത്തില്‍ഉത്രയുടെ കാലിൽ കടിപ്പിച്ചതും ഇതേ പാമ്പിനെത്തന്നെ; അന്നു പക്ഷേ, ഭാഗ്യം ഉത്രയുടെ കൂടെ 

New Update

കൊല്ലം : നാളുകൾ നീണ്ട ആസൂത്രണമാണു ഭാര്യയെ വകവരുത്താൻ സൂരജ് നടത്തിയത്. പരമാവധി പണം തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു ലക്ഷ്യമെന്നു പൊലീസ് പറയുന്നു.

Advertisment

publive-image

ഇതിനായി വഴികൾ പലതും ആലോചിച്ച ശേഷമാണു പാമ്പിലേക്ക് എത്തിയത്. 6 മാസത്തോളം യുട്യൂബിൽ പാമ്പുകളെക്കുറിച്ചുള്ള വിഡിയോ കണ്ടു. പാമ്പു പിടിത്തക്കാരൻ കല്ലുവാതുക്കൽ സുരേഷിന്റെ വിഡിയോ കണ്ടാണു സൂരജ് ഇയാളുമായി ബന്ധം സ്ഥാപിക്കുന്നത്.

അൻപതോളം തവണ സുരേഷുമായി സംസാരിച്ചതായി ഫോൺ രേഖകളിൽ വ്യക്തമായി. 3 തവണ നേരിട്ടു കണ്ടു. എലിയെ പിടിക്കാനെന്ന പേരിലാണ് ആദ്യം പാമ്പിനെ ആവശ്യപ്പെട്ടത്. പാമ്പിനെ കൈകാര്യം ചെയ്യേണ്ട വിധം പലതവണ സുരേഷ് പഠിപ്പിക്കുകയും ചെയ്തു. കൈകളുടെ ചലനവേഗം നിയന്ത്രിക്കുന്നതായിരുന്നു ഇതിൽ പ്രധാനം.

അണലിയെയാണ് 10,000 രൂപയ്ക്ക് ആദ്യം സൂരജ് വാങ്ങിയത്. പരീക്ഷണാർഥം എലിയെ കടിപ്പിച്ച് അണലി ഗുണമുള്ളതാണെന്ന് ഉറപ്പിച്ചു. ഇതിനെയാണ് ആദ്യം വീട്ടിലെ പടിക്കെട്ടുകൾക്കു മുകളിലിട്ടത്. എന്നാൽ ആദ്യ ശ്രമം പാളി. പിന്നീട് ഉത്രയുടെ കാലിൽ കടിപ്പിച്ചതും ഇതേ പാമ്പിനെത്തന്നെ. അന്നു പക്ഷേ, ഭാഗ്യം ഉത്രയുടെ കൂടെയായിരുന്നു.

പിന്നീടു വീണ്ടും സുരേഷിനെ ബന്ധപ്പെട്ടാണു മൂർഖനെ വാങ്ങിയത്. ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടതു കൈത്തണ്ടയിൽ മേയ് 7നു പുലർച്ചെ കടിപ്പിച്ചു. ഇതിനു മുൻപു പാമ്പിനെ സൂക്ഷിച്ചിരുന്ന കുപ്പി ബാഗിലാക്കി കട്ടിലിനടിയിൽ വച്ചു.

uthra murder uthra death
Advertisment