Advertisment

മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റില്‍ചാടി; ഒടുവില്‍ സ്വയം രക്ഷപ്പെട്ട് കിണറ്റില്‍ നിന്ന് കരകയറി യുവാവ് വീട്ടിലെത്തിയപ്പോള്‍ ഭാര്യ തൂങ്ങിമരിച്ച നിലയിലും; സംഭവം കൊല്ലത്ത്‌

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം : ആത്മഹത്യ ചെയ്യാനായി കിണറ്റില്‍ ചാടിയ യുവാവ് സ്വയം രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോള്‍ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. കൊല്ലത്താണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട ശേഷം യുവാവ് കിണറ്റില്‍ ചാടുകയായിരുന്നു. ഒടുവില്‍ സ്വയം രക്ഷപ്പെട്ട് കിണറ്റില്‍ നിന്ന് കരകയറി യുവാവ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

ചിതറ ഭജനമഠം പുതുശ്ശേരിയിലാണു സംഭവം. അശ്വതി ഭവനിൽ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണു മരിച്ചത്. പൊലീസ് നോക്കി നിൽക്കെ രഞ്ജിത്ത് സ്ഥലത്തു നിന്നു ബൈക്കിൽ കടന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം.

ഇന്നലെ മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റിൽ ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തുടർന്നു കിണറ്റിൽ നിന്നു സ്വയം കയറിയ രഞ്ജിത്ത് വീട്ടിൽ കയറിയപ്പോൾ അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അശ്വതി മരിച്ചു. മക്കൾ: വൈഷ്ണവ്, വൈശാഖ്.

latest news hang death all news kollam suicide
Advertisment