കൊല്ലത്ത് മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്ത യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി തലയ്ക്കടിച്ച് കൊന്നു

ന്യൂസ് ബ്യൂറോ, കൊല്ലം
Sunday, January 13, 2019

കൊല്ലം: കൊല്ലത്ത് മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ തലയ്ക്കടിച്ച് കൊന്നു. മരക്കുളത്ത് ഇന്നലെ രാത്രി 11 മണിയോടെയാണു സംഭവം. ചരുവിള പുത്തന്‍വീട് ശ്യാം (21) ആണു മരിച്ചത്.

വീടിനു സമീപത്തു ചിലര്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതു ചോദ്യം ചെയ്ത ശ്യാമിനെ നാലഞ്ചു പേരടങ്ങുന്ന സംഘമെത്തി വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നുവെന്നു ചാത്തന്നൂര്‍ പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

×