Advertisment

കൊവിഡ് 19; കൊല്ലം ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി

New Update

കൊല്ലം: കൊല്ലം പത്തനാപുരത്തെ ആശുപത്രിയിൽ കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി. കലഞ്ഞൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശി തങ്കത്തെയാണ് കണ്ടെത്തിയത്. തിരച്ചിലിനിടെ വാഴപ്പാറ കനാലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.

Advertisment

publive-image

പനിയും ചുമയും ഉള്ളതിനാൽ ഇന്നലെ മുതൽ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇവർ

നിരീക്ഷണത്തിലായിരുന്നു. അതിനിടെ, കൊല്ലത്ത് ലോക്ക് ഡൗൺ ലംഘിച്ച് ആഴക്കടലിൽ മൽസ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി.

ഒരു മാസമായി കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന 35 പേരെ കസ്റ്റഡിയിലെടുത്തു. കൊല്ലം നീണ്ടകര കോസ്റ്റൽ പൊലീസാണ് ഇവരെ പിടികൂടിയത്. ഇവരെ 28 ദിവസം നിരീക്ഷത്തിലാക്കും.

kollam tamilnadu
Advertisment