കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, October 12, 2018

കൊല്ലം തുളസിക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍. എന്‍.ഡി.എയുടെ ശബരിമല സംരക്ഷണ റാലിയില്‍ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് നടപടി.

ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നായിരുന്നു കൊല്ലം തുളസി പറഞ്ഞത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും കൊല്ലം തുളസി പരിഹസിച്ചു

×