Advertisment

ഉത്രയുടെ ജീവനെടുക്കാന്‍ സൂരജിന്റെ ക്വട്ടേഷനും ഏറ്റെടുത്ത് പാമ്പുകള്‍ കയറിവന്നത് നാലുതവണ; വിവാഹമോചനം നേടിയാല്‍ കിട്ടിയ സ്ത്രീധനം തിരികെ കൊടുക്കേണ്ടി വരുമെന്ന് ഭയന്നിരുന്നു; കൊന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത് ഇതോടെ..; സൂരജിന്റെ മൊഴി

New Update

കൊല്ലം: ഉത്രയുടെയും സൂരജിന്റെയും ജീവിതത്തിലേക്കു നാല് തവണയാണ് പാമ്പ് കയറി വന്നത്. മൂന്ന് മാസം നീണ്ട ആസൂത്രണത്തിലൂടെ സൂരജ് അവതരിപ്പിച്ചതായിരുന്നു ഈ പാമ്പുകളെല്ലാം. സ്വത്തിനോടുള്ള അതിമോഹമാണ് കൊലയ്ക്ക് കാരണമായത്.

Advertisment

publive-image

മൂന്ന് മാസം മുൻപ് സൂരജിന്റെ വീട്ടിലാണ് പാമ്പിന്റെ ആദ്യ പരീക്ഷണം നടന്നത്. വീടിന്റെ അകത്ത് പാമ്പിനെ കൊണ്ടിട്ടു. ഉത്ര പാമ്പിനെ കണ്ടതോടെ സൂരജ് ചാക്കിലാക്കി എടുത്തു കൊണ്ടു പോയി. അതിനു ശേഷമാണ് മാർച്ച് രണ്ടിന് അണലിയെ കൊണ്ട് കടിപ്പിക്കുന്നത്. കടിയേറ്റ് വേദനച്ചിട്ടും ഉത്രയെ സൂരജ് ആശുപത്രിയിൽ കൊണ്ടുപോയില്ല. വേദനയ്ക്കു ഗുളിക നൽകിയ ശേഷം ഉറങ്ങാൻ പറഞ്ഞു.

രാത്രിയിൽ ബോധരഹിതയായതോടെയാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്. പക്ഷേ മൂന്നാഴ്ച നീണ്ട ചികിത്സയിലുടെ ഉത്ര ജീവിതത്തിലേക്കു തിരിച്ചുവന്നു. പിന്നീട് ഉത്ര സ്വന്തം വീട്ടിൽ ചികിത്സയിലിരികെ അവിടെയെത്തിയ സൂരജ്, വീട്ടിൽ പാമ്പിനെ കണ്ടതായി കള്ളം പറഞ്ഞു. വീട്ടിൽ പാമ്പ് വരാറുണ്ടെന്ന് വരുത്തി തീർക്കാനുള്ള നീക്കമായിരുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിനെല്ലാം ഒടുവിലാണ് മേയ് 7ന് രാത്രിയിൽ സംഭവിച്ച അപൂർവങ്ങളിൽ അപൂർവമായ കൊലപാതകം.

സ്ത്രീധനമായി 98 പവനും 5 ലക്ഷവും കാറും വാങ്ങിയതിന് പിന്നാലെ എല്ലാ മാസവും 8000 രൂപ വീതവും ഉത്രയുടെ വീട്ടില്‍നിന്ന് സൂരജ് വാങ്ങി. പണത്തിനായി നിരന്തരം വഴക്കിട്ടതായും മൊഴിയുണ്ട്. വിവാഹമോചനം നേടിയാൽ ഈ സ്വത്തുക്കൾ തിരിച്ചു നൽകേണ്ടി വരുമെന്ന് സൂരജ് ഭയപ്പെട്ടു. കൊല്ലാൻ തീരുമാനിച്ചത് ഇതോടെയാണെന്നും സൂരജിന്റെ മൊഴിയില്‍ പറയുന്നു

സ്വകാര്യ ബാങ്കിലെ പണമിടപാടുമായി ബന്ധപ്പെട്ട മികച്ച ജോലി, സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ ചെറുപ്പക്കാരനായ മകൻ. ഈ നല്ല ജീവിതത്തിൽനിന്നാണ് സൂരജ് കൊലപാതകിയുടെ വേഷം അണിയുന്നത്. സാമ്പത്തിക അതിമോഹമായിരുന്നു അതിന്റെ കാരണമെല്ലാം. പാമ്പിനെ ഉപയോഗിച്ച് പരിചയമുള്ളയാളാണ് സൂരജ്. അങ്ങനെ പാമ്പിനെ ആയുധമാക്കാൻ തീരുമാനിച്ചു.

uthra murder uthra death
Advertisment