Advertisment

കൊല്ലത്ത് യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി

New Update

publive-image

Advertisment

കൊല്ലം: ജില്ലയിൽ മറ്റൊരു യുവതിയെ കൂടി വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഈ സംഭവത്തിലും ഭര്‍ത്തൃപീഡനമെന്നാണ് പരാതി. പരവൂർ ചിറക്കരത്താഴം സ്വദേശി വിജിതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

ഭർത്താവിൽ നിന്നു പീഡനമെന്ന പരാതി നിലനിൽക്കെ യുവതിയെ വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുത്തൻകുളത്തിനു സമീപം ചിറക്കരത്താഴം വിഷ്ണുഭവനിൽ റീനയുടെ മകൾ വിജിതയെയാണ് ഒരു മാസം മുമ്പ് ഗൃഹപ്രവേശം നടത്തിയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 30 വയസ്സായിരുന്നു.

കുളിമുറിയുടെ കതക് അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ആയിരുന്നു സംഭവമെന്ന് കരുതുന്നു. ഭർത്താവ് രതീഷിന്റെ പീഡനമാണ് സംഭവത്തിനു പിന്നിലെന്ന് വിജിതയുടെ അമ്മയും ബന്ധുക്കളും ആരോപിച്ചു. ജില്ലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ വേദനയുണ്ടെന്ന് ഷാഹിദ കമൽ പറഞ്ഞു. സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഉന്നയിക്കാൻ വാർഡ് തലത്തിൽ സമിതികൾ രൂപീകരിക്കും.

Advertisment