Advertisment

പ്രവാസിയായ ഭര്‍ത്താവിനേയും രണ്ടു നാലും വയസുള്ള കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് ഹോട്ടലുകാരനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍

New Update

കൊല്ലം : കൊല്ലം കുളത്തൂപ്പുഴയില്‍ രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ മാതാവും കാമുകനും പിടിയില്‍. കുളത്തൂപ്പുഴ ചതുപ്പില്‍ വീട്ടില്‍ സുരഭി (25) ഷംസിയ മന്‍സിലില്‍ ഷാന്‍ (32) എന്നിവരാണ്‌ പിടിയിലായത്.

Advertisment

publive-image

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ സുരഭി ഹോട്ടലുകാരനായ കാമുകനൊപ്പം പോയത്. തുടര്‍ന്ന് സുരഭിയുടെ മാതാവിന്‍റെയും ഭര്‍തൃ പിതാവിന്‍റെയും പരാതിയില്‍ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് തിങ്കളാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് ശിശു സംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കെതിരെയും ശിശു സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

കുട്ടികളെ ഉപേക്ഷിച്ച സുരഭി ഒന്നാം പ്രതിയും കുട്ടികളെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച ഷാന്‍ രണ്ടാം പ്രതിയുമാണ്‌. സുരഭിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

kollam young lady olichottam
Advertisment