Advertisment

തൂപ്പു ജോലി ചെയ്ത സ്ഥാപനത്തിലേക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനത്തില്‍ ഇനി കോമളം എത്തും, പ്രസിഡന്റ് കസേരയിലിരിക്കാന്‍ !

New Update

തിരുവനന്തപുരം: വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ അധ്യക്ഷയാകുന്നത് പാലോട് ഡിവിഷനില്‍ നിന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി വിജയിച്ച കോമളമാണ്. അഞ്ച് വർഷത്തോളം പാലോട് സര്‍ക്കാര്‍ ആശുപത്രിയിലെ സ്വീപ്പറായിരുന്നു കോമളം. ഈ ആശുപത്രിയും വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ അധികാരപരിധിയിലാണ്.

Advertisment

publive-image

തൊഴിലുറപ്പ് തൊഴിലാളിയായിരിക്കെയാണ് കോമളം ആശുപത്രിയിലെ തൂപ്പുജോലിക്കാരിയായി എത്തുന്നത്. കല്ലന്‍ കുടിയിലെ ഒരു പ്രൈവറ്റ് അങ്കണവാടിയില്‍ താത്കാലിക അദ്ധ്യാപികയായും ജോലി നോക്കിയിട്ടുണ്ട്.

ഈ കാലയളവില്‍ തൊഴിലാളികളുടെ വിവിധ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനായി വാമനപുരം ബ്ലോക്ക് ഓഫീസില്‍ കയറിയിറങ്ങി.അതേ ഓഫീസില്‍ പ്രസിഡന്റായി എത്തുമ്പോള്‍ അഭിമാനമുണ്ടെന്ന് കോമളം പറയുന്നു.

election news
Advertisment