Advertisment

പുതിയ ചിത്രം ‘കോമാളി’യില്‍ 9 ലുക്കുകളില്‍ ജയം രവി

author-image
ഫിലിം ഡസ്ക്
New Update

publive-image

ജയം രവി നായകനാകുന്ന പുതിയ ചിത്രമാണ് കോമാളി. നവാഗതനായ പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ താരം 9 ഗെറ്റപ്പുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോമഡി എന്റര്‍ടെയ്നറായി ഒരുക്കുന്ന ചിത്രത്തില്‍ 9 കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായാണ് ജയംരവി എത്തുന്നത്. കാജല്‍ അഗര്‍വാളും സംയുക്ത ഹെഗ്ഡെയൂമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. വേള്‍ഡ് ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കെഎസ് രവികുമാര്‍, യോഗി ബാബു, ആശിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

Advertisment