Advertisment

കൊണ്ടോട്ടി സെന്റർ ദശവാർഷികപ്പതിപ്പ് പ്രകാശനം ചെയ്തു; നാടിന്റെ പുരോഗതിക്ക് കൂട്ടായ പരിശ്രമം അനിവാര്യം: സെമിനാർ

New Update

കൊണ്ടോട്ടി/ ജിദ്ദ: നാടിന്റെ പുരോഗതിക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് കൊണ്ടോട്ടി സെന്റർ സംഘടിപ്പിച്ച വികസന സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. 'ചേലൊത്ത നാടാവാൻ പെരുത്ത് പുതി' എന്ന പേരിൽ കൊണ്ടോട്ടി സെന്റർ ഒരുക്കിയ ദശവാർഷികപ്പതിപ്പ് ചടങ്ങിൽ നാടിന് സമർപ്പിച്ചു.

Advertisment

publive-image

കൊണ്ടോട്ടി സെന്റർ ദശവാർഷികപ്പതിപ്പ് പ്രകാശനം എം എൽ എ ടി വി ഇബ്രാഹിം നിർവഹിക്കുന്നു

കൊണ്ടോട്ടി മോയീൻകുട്ടി വൈദ്യർ സ്മാരക മന്ദിരത്തിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ എം.എൽ.എ ടി .വി ഇബ്രാഹിം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ബഷീർ മച്ചിങ്ങലകത്തിന് നൽകി ദശവാർഷികപ്പതിപ്പ് പ്രകാശനം നിർവ്വഹിച്ചു.

കെ.കെ. മുഹമ്മദ്‌ അബ്ദുൽ സത്താൽ പുസ്തകം സദസിന് പരിചയപ്പെടുത്തി. ചീഫ് എഡിറ്റർ സലാം തറമ്മൽ അഷ്റഫ് മടാൻ നിസാർ സി.പി അബ്ദുൽ ഖാദർ റസാഖ് പയബ്രോട്ട് മുസ്തഫ മുണ്ടപ്പലം കെ.ടി റഹ്മാൻ തങ്ങൾ ശാദി മുസ്തഫ പഴേരി കുഞ്ഞിമുഹമ്മദ് ഇസ്മയീൽ നീറാട് കുഞ്ഞുമുഹമ്മദ് എം.പി, രായീൻകുട്ടി നീറാട് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

സലീം മധുവായി അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുൽ കബീർ വട്ടപ്പറമ്പൻ സ്വാഗതവും ജാഫർ കൊടവണ്ടി നന്ദിയും പ റഞ്ഞു.ചടങ്ങിൽ കൊണ്ടോട്ടി സെന്റർ ട്രസ്റ്റ് ഏർപ്പെടുത്തിയ കൊണ്ടോട്ടി ഡയാലിസിസിനുള്ള ഈ വർഷത്തെ വിഹിതം ട്രസ്റ്റ് ചെയർമാൻ മടത്തിൽ അബൂബക്കർ ജബ്ബാർ ഹാജിക്ക് കൈമാറി.

പ്രകാശനത്തോട് അനുബന്ധിച്ച് നടന്ന ' കൊണ്ടോട്ടിയുടെ ഭാവി വികസനം' എന്ന സെമിനാറിൽ കൊണ്ടോട്ടി മുൻസിപ്പാലിറ്റി കൗൺസിലർമാരായ പി. അബ്ദുറഹ്മാൻ മുഹമ്മദ് റാഫി അഡ്വ കെ.കെ സമദ് വി അബ്ദുൽ ഹക്കീം ഇ .എം റഷീദ് പി .കെ റഷീദ് മാസ്റ്റർ ഡോക്ടർ വിനയകുമാർ അഷ്റഫ് കൊണ്ടോട്ടി അഷ്റഫ് സ്രാങ്ക് എന്നിവർ പങ്കെടുത്തു. കബീർ കൊണ്ടോട്ടി മോഡറേറ്റർ ആയിരുന്നു. അസീസ് കളത്തിങ്ങൽ സ്വാഗതവും ഷെരീഫ് നീറാട് നന്ദിയും പറഞ്ഞു.

തുടർന്നു നടന്ന കലാപരിപാടികളിൽ സാജിറ അയ്യൂബ് ചിട്ടപ്പെടുത്തിയ ഒപ്പന അരങ്ങേറി ,ഹമീദ് കരിമ്പുലാക്കൽ, ഹമീദ് കലങ്ങോട്ടിൽ തുടങ്ങിയവരുടെ നേത്യത്വത്തിൽ അരങ്ങേറിയ ഗാനമേളയിൽ ഹമീദ് ചുക്കാൻ, ജമാൽ പാഷ, ഹംസ ,ഹമീദ് എന്നിവർ ഗാനങ്ങളാലപിച്ചു.

കെ.പി ബാബു' റസാഖ് മാഞ്ച, ഫൈറൂസ് കെ കെ ,നൗഷാദ് ആലങ്ങാടൻ, അബു പിസി, കെരീം എക്കാപറമ്പ, നസീർ മലായി , റഷീദ് ചുള്ളിയൻ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment