Advertisment

ബാബുരാജിന്റെ കൂദാശയിലെ ആദ്യ വീഡിയോ ഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബാബുരാജിനെ നായകനാക്കി നവാഗതനായ ഡിനു തോമസ് ഈലാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂദാശയിലെ ആദ്യവീഡിയോ ഗാനം പുറത്തുവിട്ടു. ആരിരോ കണ്ണേ എന്ന ഗാനമാണ് പുറത്തുവിട്ടത്. ഒക്ടോബര്‍ 19ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

പെണ്‍കുട്ടികളുള്ള ഓരോ മാതാപിതാക്കള്‍ക്കും വേണ്ടിയാകും ഈ ചിത്രം എത്തുന്നത്. കല്ലൂക്കാരന്‍ ജോയ് എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. സായികുമാര്‍, ജോയ് മാത്യു, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഒ.എം.ആര്‍. ഗ്രൂപ്പിന്റെ ബാനറില്‍ ഒമര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ വി. ഖാലിദ്.

Advertisment