Advertisment

കൂദാശ ട്രെയ്‌ലർ റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അഭിനയ രംഗത്ത് 25 വർഷം പൂർത്തിയാക്കുന്ന നടൻ ബാബുരാജ് നായക വേഷത്തിലെത്തുന്ന കൂദാശയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ മോഹൻലാലാണ് ട്രെയ്‌ലർ പ്രകാശനം നിർവഹിച്ചത്.

ഒരു കാലത്തു കൊച്ചിയെ കിടുകിടാ വിറപ്പിച്ച മെത്രാൻ ജോയ്‌ (ബാബു രാജ്) എന്ന കല്ലൂക്കാരൻ ജോയ്‌ ഇന്ന് ജീവിതം മകൾക്കായി (കൃതിക) മാറ്റി വെച്ചിരിക്കുകയാണ്‌. പഴയ പരിപാടികൾ ഒന്നുമില്ല. ജീവിതം അങ്ങനെ മുന്നോട്ടു പോകെ, ഒരു ദിവസം, മെത്രാനെ തേടിയൊരു അപരിചിതൻ (സായി കുമാർ) കൊട്ടേഷൻ ആവശ്യവുമായി എത്തുന്നു. പറ്റില്ലെന്നു പറയാൻ സാധിക്കാതെ മെത്രാൻ വിഷമിക്കുന്നു . കാര്യം ഏറ്റെടുക്കാൻ തയ്യാറായ മെത്രാൻ ഒരു വല്യ സത്യത്തിലേക്ക് നയിക്കപ്പെടുന്നു.

https://www.facebook.com/muyalmedia/videos/315646962564193/

ദിനു തോമസ് ഈലൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ചിത്രം ഈ മാസം 19നു തിയേറ്ററുകളിലെത്തും. മുഹമ്മദ് റിയാസ്, ഒമർ എന്നിവരാണു നിർമ്മാണം. സംഗീതം വിഷ്ണു മോഹൻ സിത്താര.

Advertisment