Advertisment

'അന്ന് അന്നമ്മ തോമസിനോട് പറഞ്ഞ ആ ആദ്യ കള്ളമായിരുന്നു എല്ലാ കൊലപാതകങ്ങള്‍ക്കും കാരണം' - സ്വയം ഏറ്റുപറഞ്ഞ് ജോളി ! ആദ്യം നുണ, പിന്നെ മോഷണം .. അത് മറച്ചുവയ്ക്കാന്‍ 6 കൊലപാതകങ്ങള്‍. കൂടത്തായി കൊലപാതക പരമ്പരയുടെ തുടക്കം ഇങ്ങനെ ...

New Update

publive-image

Advertisment

കോഴിക്കോട് : 'ബികോം ബിരുദധാരിയാണെന്ന് ഭര്‍തൃമാതാവായ പൊന്നാമറ്റം അന്നമ്മ തോമസിനോട് പറഞ്ഞ ആദ്യ കള്ളമായിരുന്നു താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. ഒരു പക്ഷെ അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഈ കേസുകളൊന്നും ഉണ്ടാവുമായിരുന്നില്ല'

- 6 കൊലപാതകങ്ങള്‍ ചെയ്ത കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജോസഫ് അന്വേഷണ ഉദ്യോഗസ്ഥരോട് നടത്തിയ കുറ്റ സമ്മതമാണിത് .

അതില്‍ സത്യമുണ്ടെന്ന വിലയിരുത്തലിലാണ് പോലീസും. കാരണം വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ജോളി പറഞ്ഞ കള്ളങ്ങളില്‍നിന്നായിരുന്നു പിന്നീടുണ്ടായ ക്രൂരമായ കൊലപാതക പരമ്പരകളുടെ തുടക്കം.

ബിരുദധാരിയാണെന്ന നുണ മറച്ചുവെക്കാന്‍ പല ശ്രമങ്ങള്‍ നോക്കി പരാജയപ്പെട്ട് പിടിക്കപ്പെടും എന്നായപ്പോഴാണ് അന്നമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. അത് പിന്നെ ആറെണ്ണത്തില്‍ എത്തി. തുടക്കം മോഷണത്തിലായിരുന്നു.

publive-image

ഇത്രയും വിദ്യാഭ്യാസം ഉള്ളയാള്‍ ജോലിക്ക് പോകണമെന്ന അന്നമ്മയുടെ നിര്‍ബന്ധം കൂടിവന്നപ്പോള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കാന്‍ വിദ്യാഭ്യാസ കണ്‍സല്‍ട്ടന്‍സി നടത്തിയിരുന്ന മുന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ഭര്‍തൃപിതാവ് ടോം തോമസിന്റെ സ്ഥാപനത്തില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ മോഷ്ടിച്ചു.

അതില്‍ തിരുത്തല്‍ വരുത്തി തനിക്ക് ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടെന്ന് അന്നമ്മയെ ബോധ്യപ്പെടുത്തി. നെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വരെ ജോളി ഇങ്ങനെ വ്യാജമായി നിര്‍മിച്ചു.

അന്നമ്മയുടെ മുന്നില്‍ ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും പിടിക്കപ്പെടുമെന്നും മനസ്സിലായതോടെ അവരെ ഇല്ലാതാക്കാന്‍ ഉറപ്പിച്ചു. അതിനായി പാലായില്‍ ആയിരുന്നപ്പോള്‍ പട്ടിയെ കൊല്ലാന്‍ അവിടെയുള്ള വീട്ടുകാരന്‍ ഉപയോഗിച്ച ഡോഗ് കില്‍ എന്ന വിഷം നേരിയ തോതില്‍ അന്നമ്മയില്‍ പരീക്ഷിക്കാനും തീരുമാനിച്ചു.

publive-image

അങ്ങനെ പരീക്ഷണം എന്ന നിലയില്‍ അന്നമ്മ മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് ഇത് അന്നമ്മയില്‍ പ്രയോഗിക്കുകയും ചെയ്തു. ഇത് വിജയമായതോടെ ആദ്യം പ്രയോഗിച്ചതിന്‍റെ ഇരട്ടി ഡോസില്‍ ആട്ടിന്‍സൂപ്പില്‍ ഈ വിഷം നല്‍കി ജോളി അന്നമ്മക്ക് മരണ വാറണ്ട് കുറിച്ചു.

കോഴിക്കോട് സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ എത്തി ജോളി സ്വന്തം പേരില്‍ തന്നെ മരുന്ന് വാങ്ങിയതിന്റെ തെളിവുകളെല്ലാം പോലീസിന് ലഭിച്ചിട്ടുണ്ട്.

koodathayi Koodathai Murder
Advertisment