Advertisment

ജോലിക്ക് പോവാന്‍ താത്പര്യം ഇല്ലെന്നു ജോളി... സ്ത്രീകള്‍ സ്വയംപര്യാപ്തരാവേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച്‌ അന്നമ്മ...ഒടുവില്‍ വ്യാജ ബിരുദം പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ ഭര്‍തൃ മാതാവായ അന്നമ്മ തോമസിനെ വകവരുത്തിയതെന്ന് ജോളിയുടെ കുറ്റസമ്മതം

New Update

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഭര്‍തൃ മാതാവായ അന്നമ്മ തോമസിനെവകവരുത്തിയത് വ്യാജ ബിരുദം പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ . തന്‍റെ വിദ്യാഭ്യാസ യോഗ്യതകളിലെ സത്യാവസ്ഥ അന്നമ്മ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് ജോളിയുടെ കുറ്റസമ്മതം.

Advertisment

publive-image

ബിരുദാനന്തര ബിരുദധാരിയായി പൊന്നമറ്റം വീട്ടിലെത്തിയ ജോളിയെ ജോലിക്ക് പോകാന്‍ അന്നമ്മ നിര്‍ബന്ധിച്ചിരുന്നു. ജോലിക്ക് പോവാന്‍ താത്പര്യം ഇല്ലെന്നായിരുന്നു ജോളി ആദ്യം ഇതിന് മറുപടിയായി പറഞ്ഞിരുന്നത്. ഇതോടെ സ്ത്രീകള്‍ സ്വയംപര്യാപ്തരാവേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്‌ അന്നമ്മ നിരന്തരം ജോളിയോട് പറഞ്ഞിരുന്നു.

ബിരുദം പൂര്‍ത്തിയാക്കാത്ത ജോളിക്ക് ജോലി കണ്ടെത്താന്‍ ഈ സമയം പ്രയാസമായി. ഇതോടെയാണ് വ്യാജ സര്‍്ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കാനുള്ള നീക്കം ആരംഭിക്കുന്നത്. കോട്ടയത്തെ ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ അധ്യാപികയായി ജോലി ലഭിച്ചെന്ന് ഭര്‍തൃവീട്ടുകാരെ ജോളി പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നിട്ട് കട്ടപ്പനയിലെ സ്വന്തം വീട്ടിലേക്ക് പോയി.

മകന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് ജോലി ഉപേക്ഷിച്ച്‌ മടങ്ങാനുള്ള ജോളിയുടെ ശ്രമവും അന്നമ്മ അനുവദിച്ചില്ലെന്നും ജോളി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയെ പേരാമ്ബ്ര സിഐ കെ കെ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജയിലില്‍ എത്തി അറസ്റ്റ് ചെയ്തു.

koodathayi
Advertisment