Advertisment

കൂടത്തായി കൊലപാതക പരമ്പര; ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയ എംഎസ് മാത്യുവിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയേക്കും... അന്വേഷണ സംഘത്തിന്‍റെ നിര്‍ണ്ണായക നീക്കങ്ങള്‍ ഇങ്ങനെ...

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ നിര്‍ണ്ണായക നീക്കവുമായി അന്വേഷണ സംഘം. കേസിലെ പ്രതിയായ എംഎസ് മാത്യുവിനെ മാപ്പുസാക്ഷിയാക്കിയേക്കും. കൊലപാതകത്തില്‍ മാത്യുവിന് നേരിട്ട് പങ്കില്ലെന്ന് കണ്ടാണ് അന്വഷണ സംഘത്തിന്‍റെ ഇത്തരമൊരു നീക്കം.

Advertisment

publive-image

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കി എന്നതാണ് എംഎസ് മാത്യുവിന് എതിരേയുള്ള കുറ്റം. ആദ്യ കൊലപാതകമായ അന്നമ്മയുടേത് ഒഴിച്ച് ബാക്കി അഞ്ചെണ്ണത്തിലും ഈ സയനൈഡ് ഉപയോഗിച്ചാണ് ജോളി കൊല നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

എന്നാല്‍ എംഎസ് മാത്യുവിന് ഈ കൊലപാതകങ്ങളില്‍ നേരിട്ട് പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൊലപാതക വിവരം പുറത്ത് പറയാതിരുന്നത് ജോളിയെ പേടിച്ചാണെന്ന് മാത്യു മൊഴി നല്‍കിയിരുന്നു.

കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജോളിയാണെന്ന് തെളിയിക്കുന്ന നിര്‍ണ്ണായക മൊഴിയും

മാത്യു നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അന്വേഷണ സംഘം ഇയാളെ മാപ്പ് സാക്ഷിയാക്കാന്‍ തീരുമാനിച്ചത്. മാത്യു കോടതിയില്‍ കൃത്യമായ മൊഴി നല‍്കുന്നതോടെ ജോളിക്കെതിരെയുള്ള പ്രധാന തെളിവുകളില്‍ ഒന്നായി ഇത് മാറും.

koodathayi
Advertisment