Advertisment

കൂടത്തായി ; എം.എസ്.മാത്യുവിനെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് തീരുമാനം

New Update

കോഴിക്കോട് :  കൂടത്തായി കൊലക്കേസിൽ രണ്ടാം പ്രതി എം.എസ്.മാത്യുവിനെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് തീരുമാനം. ഇതിനു മുന്നോടിയായി മജിസ്ട്രേട്ടിനു മുന്നിൽ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ നൽകി.

Advertisment

വിചാരണ വേളയിൽ മൊഴി മാറ്റാതിരിക്കാൻ ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം സാക്ഷികളുടെ രഹസ്യമൊഴിയാണു മജിസ്ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തുക. എന്നാൽ കേസിൽ പ്രതിയായ മാത്യുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇയാളെ മാപ്പുസാക്ഷിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

publive-image

കൂടത്തായി കൊലപാതക പരമ്പരയിൽ അന്നമ്മ തോമസ് വധം ഒഴികെയുള്ള 5 കേസുകളിലും രണ്ടാം പ്രതിയാണ് എം.എസ്.മാത്യു. കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫ് സയനൈഡ് ഉപയോഗിച്ചാണ് ഈ 5 കൊലകളും നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ജോളിക്ക് ഇതിനാവശ്യമായ സയനൈഡ് സംഘടിപ്പിച്ചു കൊടുത്തത് താനാണെന്നു മാത്യു മൊഴി നൽകിയിട്ടുണ്ട്. സ്വർണപ്പണിക്കാരനായ മുന്നാം പ്രതി കെ.പ്രജികുമാറിൽ നിന്നു രണ്ടു വട്ടമായി വാങ്ങിയ സയനൈഡാണ് മാത്യു ജോളിക്കു കൈമാറിയത്.

ഈ സയനൈഡ് നൽകിയാണ് ടോം തോമസ്, റോയ് തോമസ്, മാത്യു മഞ്ചാടിയിൽ, സിലി ഷാജു, ആൽഫൈൻ എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതകങ്ങൾക്ക് ഉപയോഗിച്ച സയനൈഡ് കൂടത്തായിയിൽ ജോളിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജോളിക്ക് സയനൈഡ് സംഘടിപ്പിച്ചു നൽകിയതു താനാണെന്നു വിചാരണവേളയിൽ മാത്യു കോടതിയിൽ മൊഴി നൽകുക കൂടി ചെയ്താൽ കൊലക്കേസ് തെളിയിക്കുക പൊലീസിന് എളുപ്പമാകും.

Advertisment