Advertisment

കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയില്‍ വധക്കേസ്; തിങ്കളാഴ്ച രാവിലെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കും

New Update

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ തിങ്കളാഴ്ച രാവിലെ കുറ്റപത്രം സമര്‍പ്പിക്കും. 2014 ഏപ്രില്‍ 24-നാണ് ടോം തോമസിന്‍റെ ഭാര്യാസഹോദരനായ മാത്യു മഞ്ചാടിയില്‍ മരണപ്പെട്ടത്. റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ പോസ്റ്റ്മോര്‍ട്ടം ചെയ്യിക്കാന്‍ ആവശ്യപ്പെട്ടിരുന്ന മാത്യുവിനെ ജോളി മദ്യത്തിലും കുടിവെള്ളത്തിലും സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

Advertisment

publive-image

കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഇത് നാലാമത്തെ കേസിലാണ് താമരശ്ശേരി മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

റോയ് തോമസ്, സിലി, ആല്‍ഫൈന്‍ കേസുകളില്‍ പോലീസ് ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ജോളി ഒന്നാംപ്രതിയായുള്ള കേസില്‍ എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും പ്രതികള്‍.

koodathayi
Advertisment