Advertisment

യുവതിയുടെ ചിത്രങ്ങള്‍ ആദ്യം വാട്‌സാപ്പിലൂടെ അയക്കും; തുടര്‍ന്ന് ഇടപാട് ഉറപ്പിക്കും; പിന്നീട് വരേണ്ട സമയം അറിയിക്കും; കൊരട്ടിയില്‍ പിടിയിലായ പെണ്‍വാണിഭ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് സാമൂഹികമാധ്യമങ്ങളിലൂടെ

New Update

publive-image

Advertisment

തൃശൂര്‍: കൊരട്ടിയില്‍ അറസ്റ്റിലായ പെണ്‍വാണിഭ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് സാമൂഹ്യമാധ്യമങ്ങിലൂടെ. വാട്‌സാപ്പിലൂടെ യുവതികളുടെ ചിത്രങ്ങള്‍ അയച്ചുനല്‍കി ഇടപാട് ഉറപ്പിച്ച ശേഷം പിന്നീട് മുരിങ്ങൂരിലെ വാടകവീട്ടിലേക്ക് എത്തേണ്ട സമയം അറിയിച്ചായിരുന്നു പെണ്‍വാണിഭസംഘം പ്രവര്‍ത്തിച്ചത്. വമ്പന്‍ ഇടപാടുകളാണ് ഒരു മാസത്തിനിടെ ഇവിടെ നടന്നതെന്ന് പൊലീസ് പറയുന്നു.

വെറ്റിലപ്പാറി സ്വദേശിനി സിന്ധുവായിരുന്നു സംഘത്തിന് നേതൃത്വം കൊടുത്തിരുന്നത്. ഇവര്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ സമാന കേസുകള്‍ നേരത്തെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രി പൊലീസ് നടത്തിയ റെയ്ഡില്‍ സിന്ധുവിനെയും കൂട്ടാളിയായ സുധീഷ് എന്നയാളെയും പാലക്കാട് സ്വദേശിനിയായ ഒരു സ്ത്രീയെയും ഇടപാടുകാരായ ഏഴു പേരെയും പിടികൂടുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ മുരിങ്ങൂരില്‍ വാടകയ്ക്ക് വീട് എടുത്തത്.

ഗൂഗിള്‍ പേ അടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇടപാടുകാരില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നത്. ഏതാനും ദിവസങ്ങളായി വാടകവീട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

മദ്യം, ഗര്‍ഭനിരോധന ഉറകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തു. സിന്ധുവിന്റെ ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും കണ്ടെടുത്തു.

സിഐ ബികെ അരുണ്‍, എസ്‌ഐ സികെ സുരേഷ്, എഎസ്‌ഐ എംഎസ് പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘമാണ് പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്.

Advertisment