Advertisment

കൊറോണ വൈറസ് ; കേരളത്തിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് 288 പേര്‍

New Update

കണ്ണൂർ: കേരളത്തിൽ കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് 288 പേരെന്ന്

ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലാത്തരത്തിലുമുള്ള ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും,

പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisment

publive-image

പ്രകടമായ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിലുള്ള എട്ട് പേരിൽ ആറ് പേരുടെ റിസൾട്ട് വന്നിട്ടുണ്ടെന്നും ഇതിലൊന്നും പോസിറ്റീവ് കേസുകളില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ ചികിത്സയിലുള്ള പെരുമ്പാവൂർ സ്വദേശിയും ഇതിൽ പെടും.

ഇതിൽ രണ്ട് പേർക്ക് എച്ച്‍വൺ എൻവൺ പനിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇനി റിസൾട്ട് കിട്ടാനുള്ള

രണ്ട് കേസുകളും പോസിറ്റീവാകാനുള്ള ലക്ഷണങ്ങൾ ഇപ്പോൾ പ്രകടിപ്പിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.

ഏതെങ്കിലും കേസുകൾ കൊറോണ പോസിറ്റീവായാൽ നേരിടാനുള്ള ഉപകരണങ്ങൾ അടക്കം എല്ലാ

സജ്ജീകരണങ്ങളും തയ്യാറാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

korona virus kk shylaja
Advertisment