Advertisment

കൊറോണ വൈറസ് ബാധ; കൊച്ചി വിമാനത്താവളത്തില്‍ 28 യാത്രക്കാരെ പരിശോധനക്ക് വിധേയരാക്കി..ആര്‍ക്കും വൈറസ് ബാധയില്ല...ജലദോഷത്തില്‍ തുടങ്ങി ന്യൂമോണിയയുടെ ലക്ഷണങ്ങളിലേക്കെത്തുന്നതാണ് 'കൊറോണ'

New Update

കൊച്ചി: കൊറോണ വൈറസ് ബാധിത മേഖലയില്‍ നിന്നെത്തിയ 28 യാത്രക്കാരെ കൊച്ചി വിമാനത്താവളത്തില്‍ പരിശോധനക്ക് വിധേയരാക്കി. ഇവര്‍ക്കാര്‍ക്കും വൈറസ് ബാധയില്ല. ചൈനയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആരോഗ്യ വിഭാഗം പരിശോധന ആരംഭിച്ചത്. കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച്‌ നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കിയിരുന്നു.

Advertisment

publive-image

വൈറസ് ഭീഷണയിയുടെ സാഹചര്യത്തില്‍ നെടുമ്പാശ്ശേരിയില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുവാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര ടെര്‍മിനലില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെല്ലാം പ്രത്യേക മാസ്കും ഗ്ലൗസും നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ അണുവിമുക്തമായ ആംബുലന്‍സും ഒരുക്കിയിട്ടുണ്ട്.ജലദോഷത്തില്‍ തുടങ്ങി ന്യൂമോണിയയുടെ ലക്ഷണങ്ങളിലേക്കെത്തുന്നതാണ് 'കൊറോണ' വൈറസ് ബാധയില്‍ ആദ്യഘട്ടത്തില്‍ സംഭവിക്കുക. തുടര്‍ന്ന് ശ്വാസകോശത്തെയാണ് രോഗം ബാധിക്കുക.

വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തിയിരുന്നു. നാല് രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുതുടങ്ങിയത്.

korona virus
Advertisment