കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു; അപകടത്തില്‍ പെട്ടത്‌ പത്തനംതിട്ട വടശ്ശേരിക്കര സ്വദേശികള്‍

ന്യൂസ് ബ്യൂറോ, കൊല്ലം
Saturday, January 12, 2019

കൊട്ടാരക്കര : കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിലെ അകമണ്ണിലാണ് അപകടമുണ്ടായത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശികളാണെന്നാണു വിവരം. കുട്ടിയടക്കം ഏഴു പേരാണു കാറിലുണ്ടായിരുന്നത്. എല്ലാവരും ഒരു കുടുംബത്തിലേതാണെന്നാണു സൂചന.

ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. പത്തനംതിട്ട സ്വദേശികളാണ് അപകടത്തിൽപ്പെട്ടത് എന്നാണെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഫയർഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.

കാറിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. ആയൂരിനു സമീപം അകമൺ എന്ന് സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്.അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

×