Advertisment

കൊട്ടാരക്കരയില്‍ വൈദ്യുതാഘാതമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു

New Update

കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ വൈദ്യുതാഘാതമേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു. കൊട്ടാരക്കര പുത്തൂര്‍ കാരിക്കല്‍ സ്വദേശി ശ്രീകുമാറാണ് (ബിജു- 42) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു.

Advertisment

publive-image

11 കെവി ലൈനില്‍നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. പുത്തൂരില്‍ ട്യൂട്ടോറിയല്‍ കോളജ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ പെയിന്റിങ് ജോലിയ്ക്കിടെ ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.

പെയിന്റിങ്ങിനിടെ ഫ്ളക്സ് ബോര്‍ഡ് മാറ്റിവയ്ക്കുമ്പോള്‍ ബോര്‍ഡിന്‍റെ ഒരുഭാഗം 11 കെവി വൈദ്യുതി ലൈനില്‍ തട്ടുകയും വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു. നാലുപേര്‍ ഒന്നിച്ചാണ് പെയിന്റിങ് ജോലി ചെയ്തുകൊണ്ടിരുന്നത്. സംഭവത്തില്‍ പുത്തൂര്‍ പൊലിസ് കേസെടുത്തു.

kottarakkara painting employdeath
Advertisment