Advertisment

കോട്ടയത്ത് വയോധികയെ ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച്‌ ബാങ്കിലേക്ക്​ കൊണ്ടുവന്ന്​ മാല മോഷ്​ടിച്ച് കടന്നു കളഞ്ഞ പ്രതിയുടെ വിഡിയോ ദൃശ്യം പൊലീസ് പുറത്തുവിട്ടു

New Update

കോട്ടയം: നഗരമധ്യത്തില്‍ വയോധികയെ ലോട്ടറി അടിച്ചതായി വിശ്വസിപ്പിച്ച്‌ ബാങ്കിലേക്ക്​ കൊണ്ടുവന്ന്​ മാല മോഷ്​ടിച്ച പ്രതിയുടെ വിഡിയോ ദൃശ്യം പൊലീസ് പുറത്തുവിട്ടു.ആര്‍പ്പൂക്കര സ്വദേശി വീട്ടമ്മയുടെ മാല മോഷ്​ടിച്ച കേസിലെ പ്രതിയുടെ വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

Advertisment

publive-image

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. നഗരത്തിലൂടെ നടന്നുവന്ന വയോധികയെയാണ് ഒപ്പം നടന്നു വന്നയാള്‍ കബളിപ്പിച്ച്‌ മാല മോഷ്​ടിച്ചത്.പ്രതി ഇവരുമായി സൗഹൃദം സ്ഥാപിച്ചശേഷം ലോട്ടറി അടിച്ചതായി അറിയിക്കുകയായിരുന്നു. ലോട്ടറി അടിച്ച തുക സെന്‍ട്രല്‍ ബാങ്ക്​ അക്കൗണ്ടിലുണ്ടെന്നും സ്വര്‍ണമാലയിലെ കോഡ് ബാങ്കില്‍ കാട്ടിയെങ്കില്‍ മാത്രമേ പണം ലഭിക്കൂ എന്നും ഇവരെ വിശ്വസിപ്പിച്ചു.

ഇതു വിശ്വസിച്ച്‌ ഇവര്‍ പ്രതിക്കൊപ്പം ബാങ്കി​െന്‍റ രണ്ടാം നിലയിലേക്ക്​ കയറി.ഇതിനിടെ മാല കൈയില്‍ വാങ്ങിയ പ്രതി കടന്നുകളയുകയായിരുന്നു.

kottayam
Advertisment